തലശേരി: തലശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് ആർപിഎഫും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.600 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ രാവിലെ രണ്ടാം ഫ്ളാറ്റ് ഫോമിൽ കുയ്യാലി ഭാഗത്തെ കുറ്റിക്കാട്ടിനടുത്ത് ബേഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം കൊണ്ട് വന്നതെന്നാണ് സൂചന.
പരിശോധനക്കിടയിൽ കൊണ്ടു വന്നവർ രക്ഷപ്പെട്ടതായിരിക്കുമെന്നും സംശയിക്കുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് റെയിൽവേ സുരക്ഷാ വിഭാഗം ആർപിഎഫ് ഓഫീസർമാരായ കെ.എം. സുനിൽ കുമാർ, കെ.വി. മനോജ് എക്സൈസ് ഓഫീസർമാരായ പി. ഷിംന, സി.പി. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.